വെതർ ലോഗ് ആപ്പ് പരിശീലന പരിപാടി
Sunday 26 October 2025 12:14 AM IST
കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം (ഐ.സി.സി.എസ്) വികസിപ്പിച്ച കാലാവസ്ഥാ വിവരശേഖരണ ആപ്ലിക്കേഷനായ വെതർ ലോഗിന്റെ ഉപഭോക്തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരള കോട്ടയവുമായി ചേർന്ന് നടത്തിയ പരിപാടി ഐ.സി.സി.എസ് ഡയറക്ടർ ഡോ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ.ബി. ഷാജി പ്രസംഗിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള 13 സ്‌കൂളുകളിൽനിന്നുള്ള പ്രതിനിധികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ലോഗ്ബുക്കിൽ നിന്ന് ലൈവ് ഡാറ്റയിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി ഭൂതലാധിഷ്ഠിത കാലാവസ്ഥാ സ്റ്റേഷനുകളിലെ കാലത്താമസത്തിന് പരിഹാരമാകും.