അച്ഛനും മകനും വീടിനുള്ളിൽ തൂങ്ങി മരിച്ചു; മൃതദേഹം കണ്ടത് രണ്ടു മുറികളിലായി
Saturday 25 October 2025 5:10 PM IST
കാഞ്ഞിരപ്പള്ളി: കോട്ടയം കപ്പാട് മനോലിയിൽ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിലെ രണ്ടുമുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.
ഇവർ രണ്ടുപേർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അയൽവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് അറിയിച്ചു.