പാലക്കാട്ടെ ക്ഷേത്രത്തിലെത്തി അജിത്തും കുടുംബവും; ചർച്ചയായി നെഞ്ചിലെ ടാറ്റൂ

Saturday 25 October 2025 7:47 PM IST

പാലക്കാട് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെയും ഭാര്യ ശാലിനിയുടെയും മകൻ ആദ്വികിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അജിത്തിന്റെ കുടുംബക്ഷേത്രമാണ് ഊട്ടുകുളങ്ങര ക്ഷേത്രം. വെളുത്ത മുണ്ടും മേൽമുണ്ടുമായിരുന്നു അജിത്തിന്റെ വേഷം.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതോടെ താരത്തിന്റെ നെഞ്ചിൽ പതിച്ച ടാറ്റൂ ചർച്ചയാകുന്നുണ്ട്. ഊട്ടുകുളങ്ങര ക്ഷേത്രത്തിലെ ഭഗവതിയുടെ രൂപമാണ് അജിത് നെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുന്നതെന്ന് ആരാധകർ പറയുന്നു. 'അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം' എന്ന കുറിപ്പോടെയാണ് ശാലിനി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ഗോൾഡനും മഞ്ഞയും നിറത്തിലുള്ള ചുരിദാർ ധരിച്ചാണ് ശാലിനി എത്തിയത്. പാലക്കാട് പെരുവെമ്പിലാണ് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രം. നേരത്തെയും പലതവണ താരം ക്ഷേത്രത്തിലെത്തി ദർശനം നടത്തുകയും വഴിപാടുകൾ നേരുകയും ചെയ്തിട്ടുണ്ട്. അജിത്തിന്റെ പിതാവ് പി സുബ്രഹ്മ്യൻ പാലക്കാട് - തമിഴ് അയ്യർ കുടുംബാംഗമാണ്.