പെദ്ധിയുടെ ഗാനചിത്രീകരണം ശ്രീലങ്കയിൽ

Sunday 26 October 2025 6:34 AM IST

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി' യുടെ ഗാന ചിത്രീകരണം ശ്രീലങ്കയിൽ.രാം ചരൺ, നായിക ജാൻവി കപൂർ എന്നിവർ ഗാന ചിത്രീകരണത്തിൽ പങ്കെടുക്കും. ശ്രീലങ്കയിലെ മനോഹരമായ ലൊക്കേഷനുകളിൽ ആണ് ചിത്രീകരണം. ഒാസ്കാർ ജേതാവ് എ .ആർ. റഹ്മാൻ ആണ് സംഗീതം . നേരത്തേ ചിത്രത്തിലെ ഒരു മാസ് ഗാനം മൈസൂരിലും ചിത്രീകരിച്ചു. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാൻ ആണ് ബുചി ബാബു സന ഒരുങ്ങുന്നത്. കഥാപാത്രമാകാൻ വമ്പൻ ശാരീരിക പരിവർത്തനത്തിന് രാം ചരൺ തയ്യാറായി. ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ്, രാം ചരണിന്റെ മേക്കോവർ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാണ്. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിൽ രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രം എത്തുന്നുണ്ട്.രാം ചരണും - കന്നട സൂപ്പർ താരം ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് താരങ്ങൾ.വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.ഛായാഗ്രഹണം - രത്നവേലു, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, രാം ചരണിന്റെ ജന്മദിനമായ മാർച്ച് 27ന് റിലീസ് ചെയ്യും. പി.ആർ.ഒ - ശബരി.