അല്ലു - അറ്റ്ലി ചിത്രത്തിലും നൃത്തരംഗത്ത് പൂജ ഹെഗ്‌ഡെ
അല്ലു അർജുൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ നൃത്ത രംഗത്ത് പൂജ ഹെഗ്‌ഡെ . 'മോണിക്ക" പാട്ടിനെ തോൽപ്പിക്കുന്ന ഗാനവുമായി പൂജ ഹെഗ്‌ഡെ എത്തും എന്നാണ് വിവരം. 5 കോടി രൂപ ആണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതിന് പൂജയുടെ പ്രതിഫലം എന്നും റിപ്പോർട്ടുണ്ട്. ദുവ്വഡ ജഗനാഥം എന്ന ചിത്രത്തിലാണ് അല്ലു അർജുനും പൂജ പൂജ ഹെഗ്‌ഡെയും ആദ്യമായി ഒരുമിക്കുന്നത്. സൂപ്പർ ഹിറ്റായി മാറിയ അല വൈകുണ്ഠപുര മുലൂ എന്ന ചിത്രത്തിലും ഇരുവരും ആയിരുന്നു നായകനും നായികയും രജനികാന്തിന്റെ ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ തരംഗം തീർത്തു മോണിക്ക ഗാനവും സൗബിന്റെയും പൂജയുടെയും നൃത്തച്ചുവടും. ഹോളിവുഡ് നടി മോണിക്ക ബലൂച്ചി വരെ ഗാനത്തിന്റെ ആരാധികയായി. മോണിക്ക പാട്ട് തീർത്ത ആരവം പൂജയുടെ കരിയറിൽ വലിയ നേട്ടം സമ്മാനിച്ചു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഒത്തുചേരലാണ് ജവാൻ എന്ന ബ്ളോക് ബസ്‌റ്റർ ചിത്രത്തിനു ശേഷം അറ്റ്ലിയും പുഷ്‌പ 2നുശേഷം അല്ലു അർജുനും നടത്തുന്നത്. സയൻസ് ഫിക്‌ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഹോളിവുഡിലെ പ്രമുഖ വി.എഫ്.എക്സ് സ്റ്റുഡിയോയാണ് പ്രവർത്തിക്കുന്നത്. ചിത്രത്തിൽ സൂപ്പർ ഹീറോയായി അല്ലു എത്തുമെന്നും റിപ്പോർട്ടുണ്ട്. ദീപിക പദുകോൺ, ജാൻവി കപൂർ, മൃണാൾ താക്കൂർ ഉൾപ്പെടെ നാലു നായികമാരുണ്ട്.