അജാനൂർ പഞ്ചായത്ത് വയോജന സംഗമം
കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കിഴക്കുംകര ചൈതന്യ ഓഡറ്റോറിയത്തിൽ സംഘടിപ്പിച്ച മഴവില്ല് വയോജന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.മീന അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.ദാമോദരൻ, ലക്ഷ്മി തമ്പാൻ, എം.ജി പുഷ്പ, പഞ്ചായത്ത് മെമ്പർമാരായ കെ.രവീന്ദ്രൻ, എം.വി.മധു , ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, കെ.വാസു എന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ സ്വാഗതവും ഐ.സി ഡി.എസ് സൂപ്പർവൈസർ കെ.വി.ഗൗരിശ്രീ നന്ദിയും പറഞ്ഞു. ഹോസ്ദുർഗ് ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി ബോധവൽക്കരണ ക്ലാസെടുത്തു. തിരുവാതിര, ഗാനാലാപനം, നാടൻ പാട്ട്, സിനിമാഗാനം, നാടകഗാനം, ഫ്യൂഷൻ ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.