വൈ.എം.സി എ കുടുംബ സംഗമം

Saturday 25 October 2025 9:14 PM IST

കാഞ്ഞങ്ങാട് : വൈ.എം.സി.എ കാസർകോട് സബ് റീജിയൺ പി.എസ്.ടി ട്രയിനിംഗും കുടുംബ സംഗമവും മാലക്കല്ല് ലൂർദ്ദ്മാതാ പാരീഷ് ഹാളിൽ മാലക്കല്ല് ലൂർദ്ദ് മാതാ ചർച്ച് ഫാദർ റ്റിനോ ചാമക്കാല ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ സബ് റീജിയൺ ചെയർമാൻ സണ്ണി മാണിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പർ മാനുവൽ കുറിച്ചിത്താനം ആമുഖ പ്രസംഗം നടത്തി. വൈസ് ചെയർമാൻ അജീഷ് അഗസ്റ്റിൻ, വുമൺസ് ഫോറം എക്സിക്യൂട്ടിവ് മെമ്പർ സുമ സാബു , വനിതാ ഫോറം ജില്ല ചെയർ പേഴ്സൺ സിസിലി പുത്തൻ പുര, കോളിച്ചാൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സി.ഒ.ജോസഫ് എന്നിവർ പ്രസംഗിച്ചു.ഇന്റർനാഷണൽ ടെയിനർ ഷിജിത്ത് തോമസ്സ് ക്ലാസ് എടുത്തു. പി.സി. ബേബി പള്ളിക്കുന്നേൽ സ്വാഗതവും ജോൺ പുല്ലമറ്റം നന്ദിയും പറഞ്ഞു.കള്ളാർ പഞ്ചായത്തിൽ കർഷകശ്രീ അവാർഡ് നേടിയ ജോയി എ.ജെ എടാട്ട് കാലായിയെ ആദരിച്ചു. ടോമി നെടുംതൊട്ടിയിൽ പ്രാർത്ഥന നടത്തി.