തലശ്ശേരി സൗത്ത് ഉപജില്ല കലോത്സവം തുടങ്ങി

Saturday 25 October 2025 9:27 PM IST

തലശ്ശേരി: സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സൗത്ത് ഉപജില്ല കേരള സ്‌കൂൾ കലോത്സവം നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാറാണി ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനവും ചെയർപേഴ്സൺ നിർവഹിച്ചു . വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശബാന ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. രമേഷ് കാവിൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇ.പി.സുജാത വിശദീകരണം നടത്തി. കലോത്സവ ജനറൽ കൺവീനർ പ്രിൻസിപ്പാൾ സിസ്റ്റർ വി.ജെ.ലില്ലി, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.സോമൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.സി അബ്ദുൽ ഖിലാബ് , വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ, കൗൺസിലർ അഡ്വ. കെ.എം.ശ്രീശൻ, പ്രിൻസിപ്പൽ ഫോറം ട്രഷറർ ആർ.സരസ്വതി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ശകുന്തള , സൗത്ത് ബി.പി.സി ടി.വി.സഖിഷ് , എച്ച്.എം ഫോറം സെക്രട്ടറി കെ.രാജേഷ്, സിസ്റ്റർ ഡോ.ഗ്രേസ് തോമസ്,പി.ടി.എ പ്രസിഡന്റ് രോഷിത്ത്, മദർ പി ടി എ പ്രസിഡന്റ് ജാസ്മിന ഷമീ, സേക്രഡ് ഹാർട്ട് ഗേൾസ് എച്ച് എസ് പ്രധാനാദ്ധ്യാപിക സിസ്റ്റർ പി.എ.ബിന്ദു എന്നിവർ സംസാരിച്ചു.