പ്രതിഷേധയുമായി എ.ബി.വി.പി
Sunday 26 October 2025 12:00 AM IST
ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലേക്ക് പ്രതിഷേധവുമായി എ.ബി.വി.പി. കലാമണ്ഡലത്തിൽ പാർട്ടിക്കാരെ കുത്തിനിറയ്ക്കുകയാണെന്നും ജീവനക്കാർക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയില്ലെന്നും യോഗ്യതയില്ലാത്തവരെയാണ് നിയമിക്കുന്നതെന്നും ചാൻസിലർ മല്ലിക സാരാഭായുടെ പ്രസ്താവനയെ തുടർന്നാണ് വടക്കാഞ്ചേരി നഗറിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ. ധർണ സംസ്ഥാന ജോയിൻ സെക്രട്ടറി എസ്.അക്ഷയ് ഉദ്ഘാടനം നിർവഹിച്ചു. വടക്കഞ്ചേരി നഗർ പ്രസിഡന്റ് എം.എ. അവന്ധിക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്.യദു,സംസ്ഥാന ജോയിൻ സെക്രട്ടറി ആർ.അശ്വതി,വടക്കഞ്ചേരി നഗർ സെക്രട്ടറി എസ്.ഗോകുൽ, ജില്ലാ ഭാരവാഹികളായ ഡിനിൽ സുഭാഷ്, അമൽ കൃഷ്ണ എന്നിവർ സംസാരിച്ചു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിക്കും ഗവർണർക്കും പരാതി നൽകുമെന്ന് എ.ബി.വി.പി അറിയിച്ചു.