മുട്ടപ്പലം അങ്കണവാടി

Sunday 26 October 2025 1:15 AM IST

വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മുട്ടപ്പലം അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ,ഗ്രാമപഞ്ചയാത്ത പ്രസിഡന്റ് പ്രിയങ്കാ ബിറിൽ,വൈസ് പ്രസിഡന്റ് ലീനിസ്,കെ.ബി.മോഹൻലാൽ,സന്തോഷ് കുമാർ,സജിൻ സബിൻ,അഭിരാജ്,ബേബി എന്നിവർ പങ്കെടുത്തു.അങ്കണവാടിക്ക് സ്ഥലം നൽകിയ ശശിധരൻപിള്ളയെ ചടങ്ങിൽ ആദരിച്ചു.