2.36 കോടി രൂപയുമായി യുവാക്കൾ പിടിയിൽ

Sunday 26 October 2025 1:50 AM IST

പാലക്കാട്: രേഖകളില്ലാതെ കൊണ്ടുവന്ന 2.36 കോടി രൂപയുമായി യുവാക്കൾ പിടിയിൽ. ഇന്നലെ രാവിലെ കാണിക്കമാത സ്‌കൂളിന്റെ പരിസരത്ത് നിന്നാണ് 500 രൂപയുടെ കെട്ടുകളാക്കി ഓട്ടോറിക്ഷയിൽ കടത്തിയ പണവുമായി നൂറണി സ്വദേശി കൃഷ്ണൻ (55), മുനവറ നഗർ നൂറണി സ്വദേശി ഹാരിസ് (40) എന്നിവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. പിടികൂടിയ പണം പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് കടത്തുകയാണെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. പണത്തിന്റെ ഉറവിടത്തെപ്പറ്റി കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പാലക്കാട് എ.എസ്.പി രാജേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സൗത്ത് ഇൻസ്‌പെക്ടർ എസ്.വിപിൻകുമാർ, എസ്.ഐമാരായ എം.സുനിൽ, ശിവകുമാർ, എ.എസ്‌.ഐ നവോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്, ആർ.രാജീദ്, വിനോദ്, അനിൽകുമാർ, ജിതിൽ, റെനിൻ ചന്ദ്രൻ, കെ.എസ്.ഷാലു എന്നിവരാണ് പ്രതികളെ പിടി കൂടിയത്.