കൂട്ടയോട്ടവുമായി സിറ്റി പൊലീസ്

Sunday 26 October 2025 12:03 AM IST

തൃശൂർ: പൊലീസ് സ്മൃതിദിനാചരണവുമായി ബന്ധപ്പെട്ട് തൃശൂർ സിറ്റി പൊലീസ് കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇന്നലെ കമ്മിഷണർ ഓഫീസിനു മുൻപിൽ നിന്നും തുടങ്ങിയ കൂട്ടയോട്ടം സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ ദേശ്മുഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷണറും അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് ഷീൻ തറയിലും പങ്കെടുത്തു.

തെക്കെനടവഴി സ്വരാജ് റൗണ്ട് ചുറ്റി കമ്മിഷണർ ഓഫീസിൽ സമാപിച്ച കൂട്ടയോട്ടത്തിൽ മുന്നൂറിലധികം പേരാണ് പങ്കെടുത്തത്. മാരത്തോൺ സംഘടനകളും കോളേജ്, സ്‌കൂൾ വിദ്യാർത്ഥികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കാളികളായി.

എ.എസ്.പി ഷീൻ തറയിൽ, എ.എസ്.ഐമാരായ എൻ.എസ്. സലീഷ്, ബാബ ഡേവിസ്, ഇൻസ്‌പെക്ടർമാരായ ജിജോ എം.ജെ, സുനിൽകുമാർ എന്നിവരും പങ്കെടുത്തു.