ഹബീബക്ക് റെക്കാഡ്

Sunday 26 October 2025 12:03 AM IST
ഹബീബ

തൃശൂർ: പീരിയോഡിക് ടേബിൾ 57 സെക്കൻഡിൽ പറഞ്ഞ് ഹബീബക്ക് കലാം ബുക്ക് ഒഫ് വേൾഡ് റെക്കാഡ്. 2024ൽ ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിലും ഈ കൊച്ചുമിടുക്കി ഇടം നേടിയിരുന്നു. ചാവക്കാട് ബ്ലാങ്ങാട് പാറാട്ടു വീട്ടിൽ ഹബീബ ഗുരുവായൂർ മമ്മിയൂർ ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹബീബ 57 സെക്കൻഡിൽ പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളുടെ നമ്പർ കൃത്യമായി പറഞ്ഞു. ആരിഫ് - ഹസ്‌ന ദമ്പതികളുടെ മകളാണ് ഹബീബ. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന ഹബീബ ശാസ്ത്രമേളയിലും അറബിക് കലോത്സവത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.