പ്രതിഷേധവുമായി കോൺഗ്രസ്
Sunday 26 October 2025 12:18 AM IST
അമ്പലപ്പുഴ: പുന്നപ്ര കുറവൻതോട് ജംഗ്ഷനിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡരുകിൽ നടപ്പാത പൂർത്തിയാക്കാതെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത് അപകടസാധ്യത വർദ്ധിപ്പിച്ചതിൽ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അതിനാൽ നടപ്പാത നിർമ്മാണം പൂർത്തിയാക്കാതെ മറ്റ് നിർമ്മാണ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതോടെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ചീഫ് എൻജിനീയറുമായി ചർച്ച നടത്തി പരിഹാരം കണ്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം, ഷിഹാബ് പോളക്കുളം, പി. ഉണ്ണികൃഷ്ണൻ പുത്തൻമഠം ,അൻസർ മൂലയിൽ, കണ്ണൻ ചേക്കാത്ര, മജീദ് കാളുതറ,സതീഷൻ, റഹീം എന്നിവർ നേതൃത്വം നല്കി.