മാട്രിമോണിയൽ സൈറ്റിലൂടെ കുട്ടിയുളള യുവതിയെ പരിചയപ്പെട്ടു, പിന്നാലെ പീഡിപ്പിച്ച് പണം കവർന്നു; തിരുവനന്തപുരം സ്വദേശി പിടിയിൽ

Sunday 26 October 2025 10:01 AM IST

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കി കടന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിനെയാണ് (31)കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. ചേവായൂര്‍ സ്വദേശിനിയായ യുവതിയെ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പ്രതി പരിചയപ്പെട്ടത്.

തുടര്‍ന്ന് പല തവണ പീഡിപ്പിക്കുകയായിരുന്നു. യുവതിയിൽ നിന്ന് ജിതിൻ പത്ത് പവന്റെ സ്വർണാഭരണങ്ങളും ആറ് ലക്ഷം രൂപയും കൈക്കലാക്കിയിരുന്നു, ഇയാൾ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിൻമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ജിതിൻ യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരുവനന്തപുരത്ത് നിന്ന് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയശേഷം ജിതിനെ റിമാൻഡ് ചെയ്തു.