ഏകദിന സാഹിത്യ ശില്പശാല നവം.1 ന്
Monday 27 October 2025 12:49 AM IST
കോട്ടയം : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ബസേലിയസ് കോളജ് മലയാളവിഭാഗം ഹൈസ്‌കൂൾ - ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നവംബർ 1 ന് രാവിലെ 9.30 മുതൽ 4.30 വരെ കലാസാഹിത്യ ശില്പശാലയായ 'അക്ഷരക്കൂട്ട് ' നടത്തും. രാവിലെ 9.30 ന് നടക്കുന്ന 'മഞ്ഞുരുകൽ' സെക്ഷനിൽ സി.എം.എസ് കോളജ് ഭൗതികശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിൻസി തോമസ് ക്ലാസ് എടുക്കും. 10.30 ന് സമ്മേളനത്തിൽ ഏകദിന ശില്പശാല കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് ഉദ്ഘാടനം ചെയ്യും. വകുപ്പു മേധാവി ഡോ. തോമസ് കുരുവിള അദ്ധ്യക്ഷത വഹിക്കും. ശില്പശാല കോ-ഓർഡിനേറ്റർ ഡോ നിബുലാൽ വെട്ടൂർ, ഡോ. മഞ്ജുഷ വി. പണിക്കർ എന്നിവർ പ്രസംഗിക്കും.