ശാസ്‌ത്രോത്സവം സമാപിച്ചു

Monday 27 October 2025 12:50 AM IST

വൈക്കം: മറവൻതുരുത്ത് കെ.എസ് മംഗലം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന വൈക്കം ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ് 557 പോയിന്റോടെ ഫസ്റ്റ് റണ്ണർ അപ്പായി. പ്രവൃത്തി പരിചയ മേളയിൽ യു.പി, എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ഓവറാൾ കിരീടവും ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറാൾ ട്രോഫിയും, ഗണിത ശാസ്ത്ര മേളയിൽ എച്ച്.എസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയയാണ് ഈ നേട്ടം കൈവരിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു സമ്മാനദാനം നിർവഹിച്ചു.