ഷെഫ് ഡേ ആഘോഷിച്ചു
Monday 27 October 2025 12:51 AM IST
മുണ്ടക്കയം: പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്റർ നാഷണൽ ഷെഫ് ഡേ ദിനാഘോഷം സംഘടിപ്പിച്ചു. ഇന്റർനാഷണൽ എക്സിക്യുട്ടിവ് ഷെഫ് ജോൺ സിൻജോബി ഉദ്ഘാടനം ചെയ്തു. കുമരകം ലേക്ക് റിസോർട്ട് എച്ച്.ആർ മാനേജർ വിഷ്ണു പി.ജെ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സുപർണ്ണ രാജു, ഹോട്ടൽ മാനേജ്‌മന്റ് ഡയറക്ടർ സജി സക്കറിയാസ്, വകുപ്പ് മേധാവി ടോമി ജോസഫ്, സതീഷ് സിൽവെസ്റ്റ്, ഹേമന്ദ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഷെഫ് ജോൺ സിൻജോബി സിഗ്നേച്ചർ ഡിഷ് ഹോട്ടൽ മാനേജ്‌മന്റ് പ്രൊഡക്ഷൻ ലാബിൽ വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നൽകി.