ലൗ പ്ലാസ്റ്റിക്ക് ക്യാമ്പയിൻ

Monday 27 October 2025 1:51 AM IST

തലയോലപ്പറമ്പ് : പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തെ തടയാനുള്ള 'ലൗ പ്ലാസ്റ്റിക്ക് ക്യാമ്പയിന് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന വനിതാകമ്മിഷനംഗം ഡോ. ജെ. പ്രമീളദേവി മുഖ്യപ്രഭാഷണം നടത്തി. എം.ജി മനോജ്, ആർ.മനോജ് കുമാർ, രഞ്ജിത്ത്, കെ.എ മഞ്ജുലത തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മസേനാംഗങ്ങളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്, വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.