സ്ത്രീകളെ മുഖേനെ നേട്ടം; നാളെ ഈ നാളുകാർക്ക് പേരും പെരുമയും ലഭിക്കും

Sunday 26 October 2025 6:08 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഒക്ടോബർ 27 - തുലാം 10 തിങ്കളാഴ്ച ( മദ്ധ്യാഹ്ന ശേഷം 1 മണി 27 മിനിറ്റ് 9 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം )

അശ്വതി: മുൻപ് ഉണ്ടായിരുന്ന ക്ലേശാനുഭവങ്ങൾ മാറി ആഗ്രഹ സാഫല്യം നേട്ടങ്ങള്‍ എന്നിവ തീര്‍ച്ചയായും ഉണ്ടാകും, ആരോഗ്യകരമായി ജീവിക്കുവാൻ സാധിക്കും.

ഭരണി: ജോലിസ്ഥലത്തും ബിസിനസിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വിവാഹ യോഗവും സാമ്പത്തിക ഉയര്‍ച്ചയും ലഭിക്കും, ഇന്നേ ദിവസം ഭാഗ്യങ്ങള്‍ വാരിക്കോരി തരികയും അവിചാരിതമായ അവസരങ്ങള്‍ വന്നു ചേരുകയും ചെയ്യും.

കാര്‍ത്തിക: വിദേശ യാത്രയ്ക്കു അനുമതി ലഭിക്കും, ഉപരിപഠനത്തിന് സാദ്ധ്യതയുണ്ട്, ഗൃഹവും വാഹനവും വാങ്ങാനുള്ള യോഗവും കാണുന്നു, ശത്രുക്കളെ കൊണ്ടുള്ള ദോഷം മാറ്റാന്‍ ഈശ്വരാധീനം വർദ്ധിക്കണം.

രോഹിണി:‍ തൊഴില്‍പരമായി നല്ല അവസരങ്ങള്‍ക്ക് സാദ്ധ്യത. ഉത്സാഹം നിറഞ്ഞ ദിവസം, അവസരങ്ങള്‍ ഉപയോഗിച്ച് നേട്ടങ്ങള്‍ കൊയ്യുവാനും തടസങ്ങളെ അതിജീവിച്ചു കാര്യങ്ങള്‍ നടത്തുവാനും കഴിയും.

മകയിരം:‍ അസൂയക്കാര്‍ ധാരാളമുണ്ടാകും, വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, നെഗറ്റീവ് എനര്‍ജി വരാതെ ശ്രദ്ധിക്കണം, മടിയും ഉറക്ക ക്ഷീണവും ഉപേക്ഷിച്ചിട്ട് ഊർജ്ജസ്വലതയോടെ ഇരിക്കണം.

തിരുവാതിര: കുടുംബ കലഹം മാറ്റി ജീവിതം സ്വസ്ഥമായി കൊണ്ട് പോകാൻ ശ്രമിക്കണം, കോപം കുറച്ച് മുന്നോട്ടു പോകേണ്ടതാണ്, ഒരു കാര്യം ചിന്തിക്കുമ്പോള്‍ പലവട്ടം ചിന്തിച്ചേ തീരുമാനമെടുക്കാവൂ.

പുണര്‍തം: ധന ചെലവു കൂടാന്‍ സാദ്ധ്യത, മറ്റുള്ളവരുടെയും കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങള്‍ക്ക് അന്തിമരൂപം കൊടുക്കുക, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ ശ്രമിക്കണം.

പൂയം:‍ ലഹരി ഉപേഷിക്കുക, ആഡംബരത്തിനു പണം ധൂര്‍ത്തടിക്കും, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കുക, വീട്ടിൽ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥ സംജാതമാകും, രോഗം മൂലം കഷ്ടതകൾ.

ആയില്യം:‍ ക്ളേശാനുഭവങ്ങൾ മാറി ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും, ഉന്നത വിദ്യാഭ്യാസം ലഭിക്കും, മേന്മയുള്ള ജോലിക്കും സാദ്ധ്യത, കാർഷിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നേട്ടം, കുടുംബത്തില്‍ സമാധാനം.

മകം: പുതിയ കൂട്ട്‌കെട്ടുണ്ടാകുക വഴി ജീവിത വിജയമുണ്ടാകും പ്രതീക്ഷിക്കാത്ത സമയത്ത് പണം വന്നു ചേരും, ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ നേരിടണം, സ്ത്രീകള്‍ മുഖേനെ നേട്ടം, നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉള്ള തടസങ്ങള്‍ മാറിക്കിട്ടും.

പൂരം: ക്ഷേത്രങ്ങൾ സന്ദര്‍ശിക്കും ശത്രുക്കളും കുടുംബാംഗങ്ങളും മിത്രങ്ങളാകും, കലാരംഗത്തും അദ്ധ്യാപന രംഗത്തും ഉള്ളവര്‍ക്ക് നല്ല സമയം, കുടുംബത്തിന്‍റെ പിന്തുണ ലഭിക്കും.

ഉത്രം: വിദ്യാഭ്യാസകാര്യത്തില്‍ ഉയര്‍ച്ചയും ജോലിസാദ്ധ്യതയും, വിവാഹം സന്താന ലാഭം സാമ്പത്തിക ഉയര്‍ച്ച എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്, ഭൂമി സംബന്ധിച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.

അത്തം: മാറാരോഗങ്ങള്‍ക്ക് പുതിയ ചികിത്സാരീതികള്‍ സ്വീകരിക്കുന്നത് വഴി ആരോഗ്യം തൃപ്തികരം ആയിരിക്കും, സന്താനങ്ങളുടെ ഭാവി മുന്നില്‍ക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും, വീടും പരിസരവും നല്ല രീതിയില്‍ സംരക്ഷിക്കണം.

ചിത്തിര: പ്രതീക്ഷിക്കാത്ത സമയത്ത് ധനവരവും ബന്ധുക്കളുടെയും ഇഷ്ടജനങ്ങളുടെയും സഹകരണവും ലഭിക്കും, വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, സഹോദരങ്ങളെ കൊണ്ട് ഗുണങ്ങൾ ഉണ്ടാകും.

ചോതി: വിദ്യാഭ്യാസത്തിനുയര്‍ച്ച മോഹവിലക്ക് ഭൂമിയോ വീടോ വാങ്ങാൻ ആലോചിക്കും, അലങ്കാരങ്ങള്‍ക്കും മറ്റും പണം ചിലവാക്കും, ദൂര യാത്രകളില്‍ നേട്ടം, ആത്മവിശ്വാസം വർദ്ധിക്കും.

വിശാഖം: ബിസിനസില്‍ നേട്ടമുണ്ടാകും വീട്ടിലും ഓഫീസിലും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, നയപരമായി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും, ബന്ധു സമാഗമം, സര്‍വ്വകാര്യ വിജയം.

അനിഴം: അനുകൂലമായ സ്ഥാന, ചലനം, ജോലിക്ക് സാദ്ധ്യതയുണ്ട്, ഉന്നതസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍, സന്താന ഗുണം, പ്രമോഷനോ ശമ്പള കൂടുതലോ ലഭിക്കും.

കേട്ട: സുഹൃത്തുക്കളെ കൊണ്ട് സഹായം ലഭിക്കും, ആരോഗ്യപരമായി നല്ല സമയം, ഇഷ്ട മിത്രങ്ങളുടെ സന്ദര്‍ശനം സന്തോഷം നൽകുന്നതാണ്, പുതിയ മേഖലകളില്‍ ചെന്നെത്തും, യാത്രകളാൽ ഭാഗ്യവും നേട്ടവും ഉണ്ടാകും.

മൂലം: അന്യ സ്ത്രീകളുമായുള്ള സഹവാസം ഒഴിവാക്കുക, ആത്മവിശ്വാസം നഷ്ടപ്പെടാതെ ശ്രദ്ധിക്കണം, അമിതാവേശവും എടുത്തു ചാട്ടവും ഒഴിവാക്കുക, ജോലി സംബന്ധിച്ച് ദൂര യാത്ര വേണ്ടി വരും, ആരോഗ്യ പ്രശ്നങ്ങള്‍, ധനപരമായി ദുരിതം, അസൂയക്കാര്‍ ധാരാളമായി ഉണ്ടാകും.

പൂരാടം: പേരും പെരുമയും ലഭിക്കും, വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു അഡ്മിഷന്‍ ലഭിക്കും, പ്രഭാതത്തില്‍ പലവിധത്തിലുമുള്ള വിഷമതകള്‍ പിന്നീട് നേട്ടവും വിജയവും.

ഉത്രാടം: പുതിയ ജോലിമാറ്റം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും, കാര്യ സാദ്ധ്യത്തിനായി അടുക്കുന്നവരെ സൂക്ഷ്മതയോടെ പഠിക്കണം, മറ്റുള്ളവരെ കൊണ്ട് പ്രയാസങ്ങള്‍ ഉണ്ടാകും, ധന നഷ്ടം ഉണ്ടാകും, എതിരാളികളുടെ പ്രവർത്തനങ്ങൾ കരുതിയിരിക്കണം.

തിരുവോണം: ഭാഗ്യവും ധനവും കൊണ്ടുവരുന്ന ദിവസം, ബിസിനസില്‍ വിജയം, വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കാന്‍ സാദ്ധ്യത കാണുന്നു. വിദേശ കാര്യങ്ങളില്‍ ആനുകൂല്യം, പങ്കാളി മുഖേനെ നേട്ടം.

അവിട്ടം: പഴയ മോഹങ്ങള്‍ പൂവണിയും. വിവാഹം സന്താനം എന്നീവയ്ക്കു സാദ്ധ്യത, ഉത്തരവാദിത്വത്തോടെ ജോലികള്‍ ചെയ്തു തീര്‍ക്കും, പേരും പെരുമയും വര്‍ദ്ധിക്കും, നിശ്ചയബോധത്തോടെ കാര്യങ്ങള്‍ നേരിടും.

ചതയം: കുടുംബത്തില്‍ ഐശ്വര്യ വർദ്ധനയുണ്ടാകും, ബിസിനസില്‍ ഉയര്‍ച്ചയും ജോലിയില്‍ ഉയര്‍ച്ചയും അനുകൂലമായ സ്ഥലം മാറ്റവും ഉണ്ടാകും, ദാന ധര്‍മ്മങ്ങള്‍ക്കായി ധാരാളം പണം ചിലവഴിക്കും, ശത്രു ജയം.

പൂരുരുട്ടാതി: ക്ലേശങ്ങള്‍ മാറി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം, എല്ലാ കാര്യത്തിലും ശുഭാപ്തി വിശ്വാസം വച്ചുപുലര്‍ത്തും, വെല്ലുവിളിയെ അതിജീവിച്ച് മുന്നോട്ടു പോകും, പണം വരവ് കൂടും.

ഉത്തൃട്ടാതി: ഭാഗ്യവര്‍ദ്ധന ഉണ്ടാകും, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍, കുടുംബ സുഖം, ജീവിതത്തിൽ അത്ഭുതകരമായ ഉയര്‍ച്ചയുണ്ടാകും, ഇഷ്ടജനങ്ങളുടെ അംഗീകാരവും ആദരവും ലഭിക്കും.

രേവതി: കുറെക്കാലമായി നടക്കാതിരുന്ന കാര്യങ്ങൾ നടത്താൻ സാദ്ധ്യത വരുന്നതാണ്, ജോലിയോ ധനമോ പ്രതീക്ഷിക്കാത്ത സമയത്ത് വന്നു ചേരും, ഉണ്ടായിരുന്ന പ്രയാസങ്ങള്‍ മാറിക്കിട്ടും, വിദ്യാപരമായ മുന്നേറ്റം, ശുഭകരമായ സംഗതികള്‍ക്ക് സാക്ഷ്യം വഹിക്കും.