പിറന്നാൾ ദിനത്തിൽ ഇരട്ട ഷറഫുദ്ദീൻ

Monday 27 October 2025 6:00 AM IST

മധുവിധു സ്പെഷ്യൽ പോസ്റ്റർ

ഷറഫുദീന്റെ പിറന്നാൾ ദിനത്തിൽ "മധുവിധു" വിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. മുഖാമുഖം നോക്കുന്ന ഷറഫുദ്ദീൻ ആണ് പോസ്റ്ററിൽ.ഒരാൾ ചിരി തൂവിയും മറ്റേയാൾ ആശ്ചര്യത്തോടെ നോക്കുന്നതുമാണ്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി ഫൺ എന്റർടെയ്നറാണ്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് നായിക. കല്യാണി നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് മറ്റ് താരങ്ങൾ.

ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ് രചന.ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, പ്രൊജക്ട് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, സംഗീതം ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, കലാസംവിധാനം- ഔസേപ്പ് ജോൺ,പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ,

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവർ ചേർന്നാണ് സഹനിർമ്മാണം. അജിത് വിനായക ഫിലിംസ് ആണ് കേരളത്തിൽ വിതരണം. ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്. പി.ആർ. ഒ- ശബരി