ഇന്ത്യൻ എഡിസണായി മാധവൻ, ജി.ഡി.എൻ ഫസ്റ്റ് ലുക്ക്

Monday 27 October 2025 6:00 AM IST

ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെട്ട ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു (ജി. ഡി നായിഡു) എന്ന ശാസ്ത്രജ്ഞന്റെ വേഷപ്പകർച്ചയിൽ നടൻ മാധവൻ . കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജി.ഡി.എൻ എന്ന ചിത്രം ജി. ഡി നായിഡുവിന്റെ ജീവിതം പറയുന്നു. . പ്രിയ മണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജെ അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ് എന്നിവരാണ് മറ്റ് താരങ്ങൾ.

ദേശീയ അവാർഡ് ലഭിച്ച “റോക്കട്രി: ദി നമ്പി ഇഫക്ടിനുശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും, ട്രൈകളർ ഫിലിംസും, മീഡിയ മാക്സ് എന്റർടൈൻമെന്റസും ചേർന്നാണ് നിർമ്മാണം. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിന് സോണൽ പണ്ടേ,സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളാവുന്നു. ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥനും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുരളീധരൻ സുബ്രഹ്മണവും ആണ് . തമിഴിൽ ചിത്രീകരിക്കുന്ന ചിത്രം ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുക. പി.ആർ|. ഒ : പി.ശിവപ്രസാദ്