ബാലകൃഷ്ണയുടെ താണ്ഡവം തന്നെ

Monday 27 October 2025 6:00 AM IST

അഖണ്ഡ 2 താണ്ഡവം" ബ്ലാസ്റ്റിംഗ് വീഡിയോ

സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന "അഖണ്ഡ 2: താണ്ഡവം" എന്ന ചിത്രത്തിന്റെ ബ്ലാസ്റ്റിംഗ് റോർ വീഡിയോ പുറത്ത്. നന്ദമുരി ബാലകൃഷ്ണയുടെ മാസ് ആക്ഷൻ രംഗമാണ് വീഡിയോയിൽ. തനിക്ക് നേരേ പാഞ്ഞടുക്കുന്ന എതിരാളികളെ ഒറ്റയടിക്ക് നിലം പരിശാക്കുകയാണ് ബാലകൃഷ്ണയുടെ കഥാപാത്രം, ഗംഭീര ഡയലോഗ് ഡെലിവറി കൊണ്ടും ആരാധകരെ ആവേശം കൊള്ളിക്കുന്നു . ദേഷ്യവും അതേ സമയം രാജകീയമായ ആജ്ഞാ ശ്കതിയും പ്രതിഫലിക്കുന്ന തന്റെ ശബ്ദത്തിലൂടെ നായക കഥാപാത്രത്തിന്റെ ആഴവും തീവ്രതയും മാസ്സ് അപ്പീലും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുമുണ്ട്. അതോടൊപ്പം എസ്. തമന്റെ ആവേശകരമായ പശ്ചാത്തലസംഗീതം സിനിമയുടെ ഹൈ വോൾട്ടേജ് രംഗങ്ങളുടെ ഹൈലൈറ്റ് ആയി മാറുമെന്ന് ഉറപ്പും നൽകുന്നു.

സംയുക്ത ആണ് നായിക. ആദി പിന്നിസെട്ടി പ്രതിനായകനായി എത്തുന്നു. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും താരനിരയിലുണ്ട്.14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി,എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ,

ഡിസംബർ 5 ന് റിലിസ് ചെയ്യും. , പി.ആർ. ഒ- ശബരി.