പഞ്ചാ. ഓഫീസ് കെട്ടിട ശിലാസ്ഥാപനം
Monday 27 October 2025 12:15 AM IST
പാനൂർ: കുന്നോത്തുപറമ്പ് പഞ്ചായത്തിൽ പുതുതായി നിർമ്മിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിച്ചു. പാറാട് ടൗണിൽ നടന്ന പരിപാടിയിൽ കെ.പി മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എൻ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലത, ജില്ലാപഞ്ചായത്ത് അംഗം ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ശാന്ത, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.പി അനിത, പി.കെ മുഹമ്മദലി, പി. മഹിജ, പഞ്ചായത്തംഗം ഫൈസൽ കുലോത്ത്, പഞ്ചായത്ത് സെക്രട്ടറി എൻ.കെ സാഗർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.