കോവളത്ത് എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Monday 27 October 2025 1:07 AM IST

വിഴിഞ്ഞം: കാറിൽ കടത്തിയ 10.874 ഗ്രാം എം.ഡി എം.എയും 105ഗ്രാം കഞ്ചാവുമായി കോവളത്ത് രണ്ടുയുവാക്കൾ പിടിയിൽ. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്‌പെക്ടർ പ്രശാന്തും സംഘവും തീരദേശ മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കോവളം ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസത്തിൽ നന്ദു നരേന്ദ്രന്റെ (30) കൈയിൽ നിന്നും 5.342 ഗ്രാം എം.ഡി.എം.എയും 35.962 ഗ്രാം കഞ്ചാവും പിടികൂടി.

പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണക്കാട് വല്ലുവിളാകം തുണ്ടുവിള പുത്തൻവീട്ടിൽ ജിതിനെ (39) പിടികൂടിയത്. വീട്ടിൽ കളിപ്പാട്ടത്തിൽ ഒളിപ്പിച്ച നിലയിൽ 5.532 ഗ്രാം എം.ഡി.എം.എയും 69.097 ഗ്രാം കഞ്ചാവുമാണ് കണ്ടെത്തിയത്. ഇയാളുടെ പേരിൽ നിരവധി മയക്കുമരുന്ന് കേസുകളും ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് എക്സൈസ് പറഞ്ഞു.

കാർ,ഐഫോൺ ഉൾപ്പെടെ രണ്ട് ഫോണുകൾ,​500 രൂപ എന്നിവ പിടിച്ചെടുത്തു. സിവിൽ എക്സൈസ് ഓഫീസർ പ്രസന്നൻ, അനീഷ്,ലാൽകൃഷ്ണ,വിനോദ്,അൽത്താഫ്,അഖിൽ,വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത,എസ്.സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.