അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Monday 27 October 2025 2:39 AM IST

നെടുമങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അരുവിക്കര ഇടമൺ ഗാർഡൻ വൃന്ദാവനത്തിൽ എസ്.ആർ.രാജീവ് (50)മരിച്ചു. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ ഇലക്ട്രിക്കൽ ‍മെയിന്റനൻസ് സൂപ്പർവൈസറായിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് 23ന് പുലർച്ചെ കുമ്മി പമ്പ് ഹൗസിന് സമീപമാണ് അപകടം. പരിക്കേറ്റ് റോഡിൽ കിടന്ന രാജീവിനെ അതുവഴി എത്തിയ പെ‌ാലീസുകാരനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെ മരിച്ചു. ഭാര്യ: ദിവ്യ. മകൻ: രോഹിൻ.