ക്യാൻസർ ബോധവത്കരണ ക്യാമ്പ്
Monday 27 October 2025 1:48 AM IST
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണ മാസം ആചരിച്ചു. ഇതിന്റെ ഭാഗമായി വിഴിഞ്ഞം,വെങ്ങാനൂർ,കോട്ടുകാൽ,കാഞ്ഞിരംകുളം,കരിങ്കുളം പഞ്ചായത്തുകളിലായി ബോധവത്കരണ ക്ലാസുകളും ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പുകളും സംഘടിപ്പിച്ചു.ക്യാൻസർ സ്ക്രീനിംഗിനും ബോധവത്കരണ ക്ലാസുകൾക്കും റീജണൽ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ.കലാവതി,മെഡിക്കൽ സ്റ്റാഫ് അംഗങ്ങൾ,കമ്മ്യൂണിറ്റി വോളണ്ടിയേഴ്സ് എന്നിവർ നേതൃത്വം നൽകി.