വയലാർ അനുസ്മരണവും പുസ്‌തകചർച്ചയും
Monday 27 October 2025 1:50 AM IST
തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാന രചയിതാവുമായിരുന്ന വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികവും ഡോ.വിളക്കുടി രാജേന്ദ്രൻ രചിച്ച കേരള സ്ഥലനാമകോശം എന്ന പുസ്തകത്തിന്റെ ചർച്ചയും ഇന്ന് വൈകിട്ട് 5ന് സ്റ്റാച്യു ക്യാപ്പിറ്റൽ ടവറിൽ മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്യും. സാഹിത്യ വേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. അനിൽ ചേർത്തല വയലാർ അനുസ്മരണവും വെള്ളനാട് രാമചന്ദ്രൻ പുസ്തകാവതരണവും നടത്തും.