പുളിങ്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് അമ്പിളി ടി.ജോസിനെ അയോഗ്യയാക്കി

Monday 27 October 2025 12:52 AM IST

കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് അമ്പിളി ടി.ജോസിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ ആറു വർഷത്തേക്ക് അയോഗ്യയായി പ്രഖ്യാപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച് ജയിച്ച ഇവർക്ക് യു.ഡി.എഫ് ധാരണ പ്രകാരം ആദ്യത്തെ രണ്ടുവർഷത്തേക്ക് ആയിരുന്നു പ്രസിഡന്റ് സ്ഥാനം. എന്നാൽ കാലാവധി അവസാനിച്ചെങ്കിലും രാജിവയ്ക്കാൻ അവർ തയ്യാറായില്ല.തുടർന്ന് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു. പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ഡി.സി. സി പ്രസിഡന്റ് വിപ്പ് നല്കിയിരുന്നുവെങ്കിലും അതും അംഗീകരിക്കാൻ അവർ തയ്യാറായില്ല. പിന്നീട് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ചേർന്ന് ഇലക്ഷൻ കമ്മിഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.