ജന്മദിന വാരാഘോഷം

Monday 27 October 2025 12:54 AM IST

തിരുവനന്തപുരം: തിക്കുറിശിയുടെ 109-ാം ജന്മദിന വാരാഘോഷം തിക്കുറിശി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ അനന്തപുരി മ്യൂസിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സമാപന സമ്മേളനം ടി.കെ.എ. നായർ ഉദ്ഘാടനം ചെയ്തു. വിജയൻ കുഴിത്തുറ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ തിക്കുറിശി പുരസ്കാരം പരമേശ്വരൻ കുര്യാത്തി,സേതു ലക്ഷ്മി എന്നിവർക്ക് നൽകി. സുരേഷ്കുമാർ,വിനു കിരിയത്ത്,കെ.പി.ജയകുമാർ ആർ.ഡി.ഒ,റാണി മോഹൻദാസ് എന്നിവർ പങ്കെടുത്തു.