കാവ്യസംഗമം

Monday 27 October 2025 12:55 AM IST

തിരുവനന്തപുരം: ചെമ്പഴന്തി ആനന്ദേശ്വരം വയലാർ രാമവർമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ വയലാർ അനുസ്മരണം,9-ാമത് വാർഷികം എന്നിവയോടനുബന്ധിച്ചുള്ള കാവ്യസംഗമം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.

പറയ്ക്കാട് അനിൽകുമാർ അദ്ധ്യക്ഷനായി. കൃഷ്ണൻകുട്ടി മടവൂർ,പുലിപ്പാറ ബിജു,ചാന്നാങ്കര ജയപ്രകാശ്,സിദ്ധിഖ് സുബൈർ,ജയൻ പോത്തൻകോട്,മടവൂർ രവി,രജി ചന്ദ്രശേഖർ,സിന്ധുമോൾ,അജിത് ചേങ്കോട്ടുകോണം,കണിയാപുരം നാസറുദ്ദീൻ,ജയകൃഷ്ണൻ കാര്യവട്ടം,അജയ്ദാസ് ചന്തവിള,രമ.സി,പുഷ്പാംഗതൻ.ബി,എ.അശോകൻ എന്നിവർ പങ്കെടുത്തു. തുടർന്നു വയലാർ സർഗോത്സവം നടന്നു.