അനിഴംനാൾ മംഗല തമ്പുരാട്ടി
Monday 27 October 2025 1:56 AM IST
പന്തളം: പന്തളം രാജകുടുംബാംഗം തോന്നല്ലൂർ പൊന്മേലിൽ കൊട്ടാരത്തിൽ പരേതയായ മകംനാൾ അംബാലിക തമ്പുരാട്ടിയുടെയും കോട്ടയം ഇളയിടത്ത് ഇല്ലത്ത് പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെയും മകൾ അനിഴംനാൾ മംഗല തമ്പുരാട്ടി (91) നിര്യാതയായി. ചാഴൂർ കോവിലകത്ത് പരേതനായ സി.കെ.ഗോദവർമ്മ രാജയുടെ ഭാര്യയാണ്. മക്കൾ: ഉഷാ വർമ്മ, ഉമാ വർമ്മ, രമാ വർമ്മ. മരുമക്കൾ: രവിവർമ്മ , (തൃപ്പൂണിത്തുറ കോവിലകം)ഡോ.വിശാഖ വർമ്മ (മാവേലിക്കര കൊട്ടാരം),പ്രസാദ് രാജ (അഞ്ചേരി കോവിലകം). സംസ്കാരം ഇന്ന് പൊന്മേലിൽ കൊട്ടാര വളപ്പിൽ.