മാജിക് ഫെസ്റ്റ് സമാപിച്ചു

Monday 27 October 2025 1:02 AM IST

ആലപ്പുഴ: മലയാളി മജീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ മാജിക് ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 350 മാന്ത്രികരാണ് രണ്ട് ദിവസമായി നടന്ന ഫെസ്റ്റിൽ ഒത്തുചേർന്നത്.മജീഷ്യൻ സാമ്രാജും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. ലോക റെക്കാഡ് ലക്ഷ്യമിട്ട് 200 മജീഷ്യരുടെ പ്രകടനം അരങ്ങേറി.വൈദർ ഷാ, അസോസിയേഷൻ പ്രസിഡന്റ് ബിനു പൈറ്റൽ, ജനറൽ സെക്രട്ടറി ജോസഫ് സേബ, നൗഷാദ് രാമനാട്ടുകര തുടങ്ങിയവർ പങ്കെടുത്തു.