ഇൻസിനറേറ്റർ വിതരണം ചെയ്തു

Monday 27 October 2025 1:08 AM IST

മുഹമ്മ: മുഹമ്മ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ വിതരണംചെയ്തു.സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററിന്റെയുംസി.പി.ആർ പരിശീലനത്തിന്റെയും ഉദ്ഘാടനം മുഹമ്മ എസ്.എച്ച്.ഒ വി. സി.വിഷ്ണുകുമാർ നിർവഹിച്ചു.സി.പി.ആർ ട്രെയിനർ ടി.കെ.അരുൺകുമാർ കുട്ടികൾക്ക് പരിശീലനം നൽകി. ലയൺസ് ക്ലബ് പ്രസിഡന്റ് എസ്.ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. റീജിയൺചെയർമാൻ അഡ്വ.ടി.സജി, മദർതെരേസ ഹൈസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ഷാജി ജോൺ,ഹെഡ്മിസ്ട്രസ് മെയ്മോൾ ജോസഫ്,ലയൺസ് ക്ലബ് സെക്രട്ടറി ടി.ജയകുമാർ,ട്രഷറർ അഡ്വ.വേണുഗോപാൽ ലേഡീസ് ഫോറം പ്രസിഡന്റ് പ്രീത സാനു തുടങ്ങിയവർ സംസാരിച്ചു.