ഇ-വേസ്റ്റ് ശേഖരണം
Monday 27 October 2025 1:17 AM IST
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ നിന്ന് ഹരിതകർമസേനയുടെ ഇലക്ട്രോണിക്ക്, ഇലക്ട്രിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ജോലികൾക്ക് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഉപയോഗശുന്യമായ ഇ- മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറി വില പൊതുജനങ്ങൾക്ക് ലഭ്യമാകും. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ,സലിം പടിപ്പുരയ്ക്കൽ,വൽസല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ,കെ.സി പുഷ്പലത എന്നിവർ സംസാരിച്ചു.