നാലുചിറപാലം ഉദ്ഘാടനം ഇന്ന്

Monday 27 October 2025 1:17 AM IST

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യഎക്സ്ട്രാ ഡോസ്‌ഡ് കേബിൾ സ്റ്റേ പാലമായ തോട്ടപ്പള്ളി നാലുചിറ പാലം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവർ മുഖ്യാതിഥികളാകും.കെ.സി.വേണുഗോപാൽഎം.പി,മുൻ മന്ത്രി ജി.സുധാകരൻ എന്നിവർ വിശിഷ്ടാതിഥികളാവും.എച്ച്.സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ലാകളക്ടർ അലക്സ് വർഗീസ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്,പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ് സുദർശനൻ തുടങ്ങിയവർ പങ്കെടുക്കും.