സ്വാഭിമാന സദസ് 

Monday 27 October 2025 1:17 AM IST

ആലപ്പുഴ:എം.എൻ.വി.ജി.അടിയോടിയുടെ പത്തൊമ്പതാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാഭിമാന സദസ് സംഘടിപ്പിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെ. ഹരിദാസ് ഇറവങ്കര ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗംസി.സുരേഷ്, ജില്ലാ പ്രസിഡന്റ് സി.പ്രസാദ്, സുമരാജ്, ഫ്രാൻസിസ് തോമസ് എന്നിവർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി.സുരേഷിന്റെ അദ്ധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി വി.എസ്.സൂരജ് സ്വാഗതം പറഞ്ഞു.ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.ജയചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ജി.ഐബു,സീമ,ബിസ്മിത,ശ്രീജിൻ എന്നിവർ നേതൃത്വം നൽകി.വിവിധ മേഖലകളിൽ എം.അനിൽകുമാർ,ധന്യ പൊന്നപ്പൻ,സി.സുരേഷ്, ഷഹീർഷരീഫ്, സി.എൻ.പ്രമോദ്, ടി.കെ. ഹംസരാജൻ എന്നിവർ ഉദ്ഘാടനം ചെയ്തു.