അടിമാലി മണ്ണിടിച്ചിൽ: സന്ധ്യക്ക് 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയ
Monday 27 October 2025 12:45 AM IST
ആലുവ: അടിമാലിയിൽ മണ്ണിടിഞ്ഞ് ഗുരുതമായി പരിക്കേറ്റ വീട്ടമ്മ സന്ധ്യയുടെ ശസ്ത്രക്രിയ ആലുവ രാജഗിരി ആശുപത്രിയിൽ പൂർത്തിയായി. എട്ട് മണിക്കൂർ നീണ്ടു നിന്നു. അപകടത്തിൽ സന്ധ്യയുടെ ഇടതുകാലിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഓർത്തോ, പ്ലാസ്റ്റിക് സർജറി, ജനറൽ സർജറി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കാലിലേക്കുള്ള രക്തയോട്ടം പുന:സ്ഥാപിക്കാൻ കഴിഞ്ഞെങ്കിലും ഇനിയുള്ള 72 മണിക്കൂർ അതിനിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ആശുപത്രിയിൽ എത്തിക്കുമ്പോൾ സന്ധ്യയുടെ ഇടത് കാലിൽ രക്തയോട്ടം ഇല്ലായിരുന്നു.