കേരളത്തിലെ തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ: ദിവസം ഇന്നറിയാം

Monday 27 October 2025 1:11 AM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിലടക്കം തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ നടപടികളുടെ (എസ്.ഐ.ആർ) സമയക്രമം തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകിട്ട് 4.15ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ രാജ്യവ്യാപക എസ്.ഐ.ആറിന്റെ ഷെഡ്യൂൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വിശദീകരിച്ചേക്കും. നവംബർ ഒന്ന് മുതൽ 15ലധികം സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ നടത്തിയേക്കും. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറിൽ എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരായ പ്രതിപക്ഷ പാർട്ടികളുടെയുൾപ്പെടെ ആക്ഷേപങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.