ഇരുചക്ര വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Monday 27 October 2025 12:15 AM IST
അരൂർ: അമിതവേഗതയിൽ വന്ന ഇരുചക്ര വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചേർത്തല എരമല്ലൂരിലെ പവിത്ര ഹൗസിൽ മണിലാൽ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് എരമല്ലൂരിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മോൻസാലാൽ. മക്കൾ:അക്ഷയ്ലാൽ, ആര്യഅക്ഷയ്.