ഭാരവാഹികൾ ചുമതലയേറ്റു

Monday 27 October 2025 12:22 AM IST

തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂർ ബ്രാഞ്ചിന്റെ ഭാരവാഹികൾ സ്ഥാനമേറ്റു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡോ. പി ഗോപികുമാർ നേതൃത്വം നൽകി. ഡോ.ബേബി തോമസ് (പ്രസിഡന്റ്), ഡോ.പി.എം.ഷർമിള(സെക്രട്ടറി), ഡോ. ബിജോൺ ജോൺസൺ (ട്രഷറർ), ഡോ.ടി.എം.അനന്തകേശവൻ,കെ.ഡോ. നിഷി റോഷിനി, ഡോ. പവൻ മധുസൂദനൻ (വൈസ് പ്രസിഡന്റ്), ഡോ. ജോസഫ് തോമസ് (ജോയിന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു. ഡോ.എം.എൻ.മേനോൻ, ഡോ. സാമുവൽ കോശി, ഡോ. എം.ഇ.സുഗതൻ, ഡോ.കെ.വി.ദേവദാസ്, ഡോ.വി. ഗോവിന്ദൻകുട്ടി, ഡോ.മോളി ബേബി, ഡോ.എൻ. ബൈജു, ഡോ. ഇന്ദുധരൻ, ഡോ.പി.എം. ഷർമിള, ഡോ.അഷിത മേനോൻ എന്നിവർ പ്രസംഗിച്ചു.

പടം

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൃശൂർ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസൻ ഉദ്ഘാടനം ചെയ്യുന്നു