മല്ലിശ്ശേരി കരയോഗം കുടുംബ സംഗമം

Monday 27 October 2025 12:22 AM IST

ഗുരുവായൂർ: എൻ.എസ്.എസ് മല്ലിശ്ശേരി കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ടി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഇ.കെ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കരയോഗം രക്ഷാധികാരിയും മുതിർന്ന അംഗവുമായ കെ.ശങ്കരനാരായണൻ നായരെ ആദരിച്ചു. യൂണിയൻ സെക്രട്ടറി എം.കെ.പ്രസാദ്, താലൂക്ക് വനിത യൂണിയൻ പ്രസിഡന്റ് ബിന്ദു നാരായണൻ, അഡ്വ.സി.രാജഗോപാൽ, പി.വി.സുധാകരൻ, പി.കെ.രാജേഷ് ബാബു, ഡോ.വി.അച്ചുതൻകുട്ടി, ഗോപി മനയത്ത്, ജ്യോതി രാജീവ്, കെ.രാധാമണി, പിയൂഷ വി.പ്രദീപ്, ധ്വനി എസ്. മേനോൻ, ഭാരതി അനിൽകുമാർ, പി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വനിത സമാജത്തിന്റെയും കൃഷ്ണാമൃതം തിരുവാതിക്കളി സംഘത്തിന്റേയും ആഭിമുഖ്യത്തിൽ തിരുവാതിരക്കളിയും ബാലസമാജം പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി.

പടം

എൻ.എസ്.എസ് മല്ലിശ്ശേരി കരയോഗത്തിന്റെ കുടുംബ സംഗമം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ടി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു