വയോജന സ്‌നേഹ സംഗമം 2025
Monday 27 October 2025 12:24 AM IST
തളിക്കുളം: പഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനോത്സവം ' വയോജന സ്‌നേഹ സംഗമം 2025 ' സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷത വഹിച്ചു. ഹെവി വെഹിക്കിൾ ആദ്യ വനിതാ ഡ്രൈവർ വി. കെ. മിസിരിയ, കവിത സമാഹാരം രചിച്ച കുമുദാബായ്, വർദ്ധക്യത്തിൽ വൃക്ക ദാനം ചെയ്ത ലതിക, പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതിൽ മുതിർന്ന വ്യക്തിയായ നളിനി, രാജൻ, അമ്മിണി വേലായുധൻ എന്നവരെയും ആദരിച്ചു. ബുഷറ അബ്ദുൾ നാസർ, സന്ധ്യ മനോഹരൻ, സുമന ജോഷി, വിനയ പ്രസാദ്, എ.കെ.ഷീജ, കെ.എസ്.അനിഷ എന്നിവർ പ്രസംഗിച്ചു.