കെണിക്കൂട് സ്ഥാപിച്ച് വനംവകുപ്പ്

Monday 27 October 2025 12:24 AM IST
അരൂർമുഴിയിലെ പുതിയേടത്ത് സുരേന്ദ്രന്‌റെ വീട്ടുപറമ്പിൽ സ്ഥാപിച്ച കെണിക്കൂട്

അതിരപ്പിള്ളി: പുലി ശല്യമില്ലാത്ത വേളയിൽ വെറ്റിലപ്പാറ പതിനാലിൽ കെണിക്കൂട് സ്ഥാപിച്ച് വനപാലകർ. അരൂർമുഴി പോസ്റ്റ് ഓഫീസ് പരിസരത്തെ പുതിയേടത്ത് സുരേന്ദ്രന്റെ വീട്ടുപറമ്പിലാണ് കഴിഞ്ഞ ദിവസം കെണിക്കൂട്്് വച്ചത്. ഒരുമാസം മുമ്പായിരുന്നു പ്രദേശത്ത് സ്ഥിരമായി പുലിയെത്തിയത്. സുരേന്ദ്രന്റെ മൂന്ന് പശുക്കളേയും രണ്ട് നായകളേയും ഒരാടിനെയും പുലി നേരത്തെ കൊന്നിരുന്നു. മറ്റു ചില വീടുകളിലെയും നായകളെ പുലി ഇരയാക്കി. ഈ ദിവസങ്ങളിൽ പ്രദേശം സ്ഥിരം ഭീതിയിലായിരുന്നു. നാട്ടുകാരുടെ അന്നത്തെ ആവശ്യമായിരുന്നു കെണിക്കൂട് സ്ഥാപിക്കൽ.എന്നാൽ ഒഴിവുള്ള കൂട് ഇല്ലാത്തതിനാൽ വനപാലകർ കൂട് എത്തിച്ചിരുന്നില്ല. എന്നാൽ ഇന്നലെ കൂട്ടിൽ ഇരയെ വച്ചില്ലെന്നും നാട്ടുകാർ പറയുന്നു.