കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

Monday 27 October 2025 12:25 AM IST
വട്ടേക്കാട് കുടുംബാരോഗ്യ കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം അഡ്വ.എം.പി.ജെബിമേത്തർ നിർവഹിക്കുന്നു

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് പ്രദേശത്ത് ധനകാര്യ ഹെൽത്ത് ഗ്രാൻഡ് ഉപയോഗിച്ച് നിർമ്മിച്ച വട്ടേക്കാട് കുടുംബാരോഗ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. ജെബിമേത്തർ എം.പി നിർവഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. വട്ടേക്കാട് സ്വദേശി ആർ എം മുഹമ്മദ് അലി ഹാജി സൗജന്യമായി നൽകിയ 3 സെന്റ് സ്ഥലത്താണ് കെട്ടിടം.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.മുഹമ്മദ് ഗസ്സാലി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന,ചാവക്കട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി.സുബ്രഹ്മണ്യൻ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന താജുദ്ദീൻ,ചാവക്കാട് ബ്ലോക്ക് മെമ്പർ കെ.അഷിത,ആർ.എം.മുഹമ്മദലി ഹാജി,പഞ്ചായത്ത് മെമ്പർമാരായ എ.വി.അബ്ദുൽ ഗഫൂർ,അഡ്വ.മുഹമ്മദ് നാസിഫ്,അശാവർക്കർമാർ, വി.പി.മൻസൂർ,ശുഭ ജയൻ എന്നിവർ പങ്കെടുത്തു.