നെല്ലിക്കയുണ്ടോ? മുടി വളരും നരയും മാറും; ഒറ്റ ഉപയോഗത്തിൽ ഫലം തരുന്ന ഈ വിദ്യ പരീക്ഷിച്ച് നോക്കൂ
നന്നായി മുടി വളരണമെങ്കിൽ നമ്മുടെ ശരീരത്തിൽ വേണ്ട പോഷകങ്ങൾ ലഭിക്കേണ്ടത് അത്യാവശ്യമാണ്. പോഷകങ്ങളുടെയും വൈറ്റമിനുകളുടെയും കുറവാണ് മുടി കൊഴിഞ്ഞുപോകുന്നതിനും അകാലനരയ്‌ക്കുമെല്ലാം പ്രധാന കാരണം. യഥാർത്ഥ പ്രശ്‌നങ്ങൾ അറിഞ്ഞ് അതിന് പരിഹാരം കണ്ടാൽ മാത്രമേ മുടി നന്നായി വളർത്തിയെടുക്കാൻ സാധിക്കൂ. അതിനൊപ്പം ചില പ്രകൃതിദത്ത വിദ്യകൾ പരീക്ഷിക്കുന്നതും നല്ലതാണ്. അത്തരത്തിൽ മുടി വളരാനും നര മാറാനും സഹായിക്കുന്ന ഒരു ഹെയർപാക്ക് ഉണ്ട്. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയെന്നും ഉപയോഗിക്കേണ്ട രീതിയും നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഉണക്ക നെല്ലിക്ക - 10 എണ്ണം
പാൽ - 1 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഉണക്ക നെല്ലിക്ക ആയുർവേദ മരുന്ന് കടകളിൽ വാങ്ങാൻ കിട്ടും. ഇല്ലെങ്കിൽ നെല്ലിക്ക വാങ്ങി വീട്ടിൽ തന്നെ ഉണക്കിയെടുക്കാവുന്നതാണ്. ഈ ഉണക്ക നെല്ലിക്ക ഒരു ഗ്ലാസിൽ പാലെടുത്ത് അതിലിട്ട് കുതിരാൻ വയ്‌ക്കുക. ഒരു മണിക്കൂറിന് ശേഷം പാലോടെ തന്നെ അരച്ചെടുക്കണം. ശേഷം ഇത് ശിരോചർമത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ പുതിയ മുടികൾ വളരുന്നത് കാണാം. ഈ പാക്ക് ആഴ്‌ചയിൽ ഒരു തവണ ഉപയോഗിച്ചാൽ മതി.