നെറ്റി നോക്കി ഒരാളുടെ സ്വഭാവം തിരിച്ചറിയാം; ഭാവിയും ഞൊടിയിടയിൽ മനസിലാകും, ഈ ചെറിയ വിദ്യ പരീക്ഷിച്ച് നോക്കൂ
ജ്യോതിഷത്തിന്റെ ഒരു ശാഖയാണ് സാമുദ്രിക ശാസ്‌ത്രം. മുഖം, വായ, പല്ലുകൾ, കവിൾ എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഇതിൽ ഭാവി പ്രവചിക്കുന്നത്. ഓരോ വ്യക്തിയുടെയും മുഖത്തിന്റെ പ്രത്യേകതകൾ അവരുടെ വ്യക്തിഗത സവിശേഷതകളെ സൂചിപ്പിക്കുന്നവയാണ്. ഭാവികാര്യങ്ങളെക്കുറിച്ചും ഇതിലൂടെ മനസിലാകും. ഒരാളുടെ നെറ്റിയും വലിപ്പവും ആകൃതിയും അനുസരിച്ച് അയാളുടെ വ്യക്തിത്വവും ഭാവിയും അറിയുന്നത് എങ്ങനെയെന്ന് നോക്കാം.
ചരിഞ്ഞ നെറ്റി
വളരെ വേഗത്തിൽ ചിന്തിക്കുന്നവരും തീരുമാനമെടുക്കുന്നവരുമാണ് ഇവർ. എന്നാൽ, നന്നായി ആലോചിച്ച് മാത്രമാകും ഇവർ തീരുമാനമെടുക്കുക.
വിശാലമായ നെറ്റി
ആഴത്തിലുള്ള ഉൾക്കാഴ്‌ചയും ഭാവനയും കഴിവും ഉള്ളവരാണ് ഇത്തരക്കാർ. അനുഭവത്തിൽ നിന്ന് അറിവ് നേടാൻ ഇഷ്‌ടപ്പെടുന്നവരാണ് ഇക്കൂട്ടർ. മറ്റുള്ളവർക്ക് ബഹുമാനം തോന്നുന്ന രീതിയിലായിരിക്കും ഇവരുടെ പെരുമാറ്റം.
വരകളുള്ള നെറ്റി
വരകളും മടക്കുകളും നെറ്റിയിലുണ്ടെങ്കിൽ ഇത്തരം ആളുകൾ സൂക്ഷ്‌മമായ നിരീക്ഷണ സ്വഭാവമുള്ളവരായിരിക്കും. ഗവേഷണ പ്രവർത്തനങ്ങളിലാകും ഏർപ്പെടുന്നവർ കൂടിയായിരിക്കും ഇക്കൂട്ടർ.
വില്ലിന്റെ ആകൃതി
ധനുസിന്റെ ആകൃതിയുള്ള നെറ്റിയുള്ളവർ മറ്റുള്ളവരാൽ നിയന്ത്രിക്കപ്പെടുന്നത് ഒട്ടും ഇഷ്‌ടപ്പെടാത്തവരാണ്. ഇവരിൽ ഭൂരിഭാഗവും കലാപരമായി കഴിവുള്ളവരായിരിക്കും. നല്ല ബുദ്ധിശാലികളും മികച്ച കഴിവുള്ളവരുമായിരിക്കും ഇവർ.
വരകളില്ലാത്ത നെറ്റി
എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന സ്വഭാവമായിരിക്കില്ല ഇവരുടേത്. ഇവർ സ്വാർത്ഥരും അനുകമ്പയില്ലാത്തവരും കഠിന ഹൃദയരുമാണ്.