ആം ആദ്മി പാർട്ടി ജനസദസ് ഇന്ന്
Tuesday 28 October 2025 12:09 AM IST
അതിരമ്പുഴ : അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ അഴിമതിയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിൽ ജനസദസ് നടക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ.സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയ് ചാക്കോ മുട്ടത്ത് വയലിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ജോയ് ആനിതോട്ടം, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ പ്ലാമ്പറമ്പിൽ, സെക്രട്ടറി സജി ഇരിപ്പുമല, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുജിത് കുമാർ, പി.ജെ ജോസഫ്, ടോമി പാറപ്പുറം, ത്രേസ്യാമ്മ അലക്‌സ്, മിനി ബെന്നി മ്ലാവിൽ തുടങ്ങിയവർ പങ്കെടുക്കും.