ബാങ്ക് വാർഷിക പൊതുയോഗം

Tuesday 28 October 2025 12:10 AM IST

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും ആദരിക്കലും സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് എം.ജെ.ജോർജ്ജ് നാവം കുളങ്ങര അദ്ധ്യക്ഷതവഹിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരെയും, ദാമ്പത്യത്തിൽ അരനൂ​റ്റാണ്ട്, കാൽ നൂ​റ്റാണ്ട് പിന്നിട്ട ദമ്പതിമാരെയും ആദരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.വി. കുര്യൻ, വിജയമ്മ ബാബു, അഡ്വ. ആന്റണി കളമ്പുകാടൻ, കെ. അജിത്ത്, സോഫി ജോസഫ്, അഡ്വ. ശ്രീകാന്ത് സോമൻ, കെ. സുരേഷ്, കെ.എസ്. ചന്ദ്രിക, ജോൺസൺ ആന്റണി, മാനേജിംഗ് ഡയറക്ടർ ഇൻചാർജ് എ.അമ്പിളി എന്നിവർ പ്രസംഗിച്ചു.