മെഗാ തൊഴിൽ മേള 30ന്

Tuesday 28 October 2025 12:50 AM IST

പൊൻകുന്നം :എലിക്കുളം പഞ്ചായത്ത് വികസന കോൺക്ലേവിന്റെ ഭാഗമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തും, ഗ്രാമ പഞ്ചായത്തും ചേർന്ന് 30 ന് മെഗാ തൊഴിൽ മേള നടത്തും. ഇളങ്ങുളം സെന്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് അദ്ധ്യക്ഷത വഹിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും. വിഞ്ജാന കേരളം കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ പി.രമേഷ് വിഷയാവതരണം നടത്തും. അപേക്ഷകർ എലിക്കുളം പഞ്ചായത്ത് നിവാസികളാകണമെന്നില്ല. ക്യുആർ കോഡ് മുഖേനയും ഗൂഗിൾഫോം മുഖേനയും മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വ്യാഴാഴ്ച നടക്കുന്ന സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും പങ്കെടുക്കാം.